Kanjili Family Heritage

Preserving centuries of tradition, valor, and cultural excellence in the heart of Kerala

 

About Our Kanjili Family

Tracing our roots back through centuries of Kerala's rich history, our lineage stands as a testament to honor, tradition, and cultural preservation.

കുടുംബ ചരിത്രം

Our Family History

കാഞ്ഞിലി കുടുംബ ചരിത്രം അങ്കമാലിയുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിടക്കുന്നു.

BCE അഞ്ചാം നൂറ്റാണ്ടു മുതൽ CE12-ാം നൂറ്റാണ്ടിന്റെ അവസാനം വരെ തെക്കേ ഇന്ത്യയിലെ കേരളത്തിൽ നിലനിന്നിരുന്ന സാമ്രാജ്യമാണ് ചേര സാമ്രാജ്യം. ചേര രാജാക്കന്മാരുടെ കീഴിലായിരുന്ന ഇവിടം കാലക്രമത്തിൽ കൊച്ചിയുടേയും തിരുവിതാംകൂറിൻ്റേയും കീഴിലായി. കൊച്ചി രാജാവിന്റെ സാമന്തനായിരുന്ന ആലങ്ങാട്ടു രാജാവാണ് ഇവിടം ഏറെ നാൾ ഭരിച്ചിരുന്നത്. ഇത് 17-ആം നൂറ്റാണ്ടുവരെ തുടർന്നു.

1756-ൽ സാമൂതിരി ആലങ്ങാട് ആക്രമിച്ചു കീഴടക്കിയെങ്കിലും 1762-ൽ തിരുവിതാംകൂർ സൈന്യം കൊച്ചി രാജാവിനെ സഹായിക്കുകയും സാമൂതിരിയെ തോല്പിച്ച് ഓടിക്കുകയും ചെയ്തു ഇതിനു പകരമായി ആലങ്ങാട്, പറവൂർ എന്നീ താലൂക്കുകൾ തിരുവിതാംകൂറിന് സമ്മാനമായി കൊച്ചിരാജാവ് നല്കി. അങ്ങനെ വിവിധ രാജവംശങ്ങളുടെ കീഴിൽ മാറി മാറി ഭരിക്കപ്പെട്ടിട്ടുള്ള സ്ഥലമാണ് അങ്കമാലി.

9-ആം നൂറ്റാണ്ടിൽ സാമൂതിരിയുടെ വ്യാപാര പങ്കാളികളായ അറബ് നാവീകർ ഉൾപ്പെടുന്ന നാവീകസേന മുസ്സരിസ് (കൊടുങ്ങല്ലൂർ) തുറമുഖ പട്ടണം ആക്രമിച്ചപ്പോൾ സൈനീകവൃത്തിയിലടക്കം കൊടുങ്ങല്ലൂർ രാജാവിൻ്റെ ഭരണനിർവ്വഹണ കാര്യങ്ങളിൽ ഉണ്ടായിരുന്ന സ്ഥാനി നായന്മാരും അവരുടെ കാർഷിക കാര്യങ്ങൾ നിർവർത്തിച്ചിരുന്ന ആശ്രിതന്മാരും, സുറിയാനി ക്രിസ്ത്യാനികളും അവിടെനിന്നു പാലായനം ചെയ്തു. അതിൽ ഒരു വിഭാഗം ആലങ്ങാട്ട് രാജാവിനെ ആശ്രയിക്കുകയും അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും വേരുറപ്പിക്കുകയും ചെയ്തു.

അങ്ങനെ വന്ന സ്ഥാനിനായർ കുടുംബങ്ങളിൽ ഒന്നാണ് അങ്കമാലിയുടെ കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന വേങ്ങൂർ ഗ്രാമത്തിൽ ശങ്കുമ്മാവൻ എന്ന ആദി കാരണവർ പടുത്തുയർത്തിയ കാഞ്ഞിലി കുടുംബം.

കുടുംബ ഭരദേവതയായ ഭദ്രകാളി ക്ഷേത്രത്തിൽ ഉപദേവതാസ്ഥാനത്ത് ആദി കാരണവർ ശങ്കുമ്മാവനും അദ്ദേഹത്തിൻ്റെ കളരിഗുരു പണിക്കരച്ഛനും സങ്കൽപ്പ പ്രതിഷ്ഠയുണ്ട്.

മുസ്സരിസ് എന്ന തുറമുഖ പട്ടണത്തിൻമേലുള്ള ആധിപത്യം നിലനിർത്തുന്നതിനായി 9-ആം നൂറ്റാണ്ടിൽ കൊടുങ്ങല്ലൂർ രാജ്യം സാമൂതിരിയുമായി ഉണ്ടായ ആ യുദ്ധത്തിൽ സാമൂതിരിക്ക് വേണ്ടി നിലയുറപ്പിച്ച അറബ് സൈന്യവുമായി ഉണ്ടായ യുദ്ധത്തിലാണ് പണിക്കരച്ഛൻ കൊല്ലപ്പെടുന്നത് എന്ന് ഒരു ജ്യോതിഷ വിചാരത്തിൽ നിന്ന് തെളിഞ്ഞ് കിട്ടിയ വിവരമാണ്.

അങ്കമാലിയിലെ വേങ്ങൂർ ഗ്രാമം സ്ഥിരവാസത്തിനായി ആദി കാരണവരായ ശങ്കുമ്മാവൻ തെരഞ്ഞെടുക്കാനുള്ള കാരണം ഒരു പക്ഷെ ഈ ഗ്രാമത്തിൻ്റെ പ്രകൃതി വിശേഷമായിരിക്കാം. അങ്കമാലി ഉയർന്ന പ്രദേശമാണ്. വെള്ളപ്പൊക്ക ഭീഷിണിയെ അതിജീവിക്കുന്ന തരത്തിൽ ഉയർന്ന പ്രദേശങ്ങളായ അങ്കമാലിക്കും മറ്റൊരു ഉയർന്ന പ്രദേശമായ വേങ്ങൂരിനും ഇടയിലുള്ള താഴ്ന്ന പ്രദേശം നെൽകൃഷിക്ക് അനുയോജ്യമായ സ്ഥലം. കൂടാതെ വേങ്ങൂരിൻ്റെ ദേശ ദേവതയായി പരശുരാമ പ്രതിഷ്ഠിതമായ നൂറ്റിയെട്ട് ദുർഗ്ഗാലയങ്ങളിൽ പ്രഥമസ്ഥാനം അലങ്കരിക്കുന്ന വേങ്ങൂർ ശ്രീ ദുർഗ്ഗാദേവി വാഴും ഇടം. എന്തുകൊണ്ടും ഐശ്വര്യം വഴിഞ്ഞൊഴുകുന്ന ഗ്രാമത്തിൽ പുതിയൊരു ജീവിതത്തിന് തുടക്കമിട്ടു കാഞ്ഞിലി കുടുംബം. ഭരദേവതയായ പുതിയകാവ് ഭദ്രകാളിയുടേയും ദേശദേവതയായ വേങ്ങൂർ ശ്രീ ദുർഗ്ഗാദേവിയുടേയും അനുഗ്രഹത്താൽ എല്ലാവിധ പ്രതിസന്ധികളേയും അതിജീവിച്ച് പല ശാഖകളായി വളർന്ന് കാഞ്ഞിലി കുടുംബം ഇന്നത്തെ നിലയിലേക്ക് വളർന്നിരിക്കുന്നു.

Upcoming Events

Join us in celebrating our heritage through various cultural events, family gatherings, and traditional ceremonies.

15
OCT 2025

Annual Family Reunion

A grand gathering of all family branches to celebrate our shared heritage and strengthen bonds.

Angamaly Kochi
10:00 AM - 8:00 PM
15
OCT 2025

Annual Family Reunion

A grand gathering of all family branches to celebrate our shared heritage and strengthen bonds.

Angamaly Kochi
10:00 AM - 8:00 PM
15
OCT 2025

Annual Family Reunion

A grand gathering of all family branches to celebrate our shared heritage and strengthen bonds.

Angamaly Kochi
10:00 AM - 8:00 PM

Seven Noble Branches

Our family has grown into seven distinct branches, each maintaining unique traditions while preserving our common heritage.